അടൂർ: കുത്താൻ ശ്രമിച്ച പശുവിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കവെ കിണറ്റിൽ വീണ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി അഗ്നിരക്ഷാ സേന. പെരിങ്ങനാട്, കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24), മകൻ വൈഷ്ണവ് (ഒന്ന്) എന്നിവരാണ് കിണറ്റിൽ വീണത്.
തോട്ടത്തിൽ മേയുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി അബദ്ധവശാൽ മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കുട്ടിയെ നാട്ടുകാർ പുറത്തെടുത്തു. തുടർന്ന്, രേഷ്മയെ നാട്ടുകാരുടെ സഹായത്തോടെ നെറ്റിൽ ഇരുത്തി ഫയർഫോഴ്സ് സംഘം കരയ്ക്ക് എത്തിച്ചു.
Read Also : മൂന്നാറിൽ വീണ്ടും ബാലവിവാഹം, 26കാരൻ വിവാഹം ചെയ്ത പെൺകുട്ടി 7മാസം ഗർഭിണി, പോക്സോ കേസെടുത്ത് പൊലീസ്
30 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. ഉപയോഗ ശൂന്യമായ കിണറിന്റെ മുകൾ ഭാഗം ഫ്ളെക്സ് ഇട്ട് മറച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് രേഷ്മ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments