റിയാദ്: ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി അറേബ്യ. ജിദ്ദയിലാണ് ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പാസഞ്ചർ ബസുകളാണ് യാത്രക്കാർക്കായി പൊതുഗതാഗത അതോറിറ്റി റോഡിലിറക്കിയിരിക്കുന്നത്.
പൊതുഗതാഗത റൂട്ടുകളിൽ ഈ ബസുകൾ ഉടനെ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത റൂട്ടിൽ യാത്രക്കാരെ എത്തിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സർവ്വീസുകളായിരിക്കും ജിദ്ദയിലേത്. വിമാനത്താവളങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നതിന് ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
അടുത്ത മാസം റിയാദിലും സർവ്വിസ് ആരംഭിക്കും. റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായാണ് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നത്.
Post Your Comments