ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമാണ്. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിർത്തുന്നതിനു സഹായകവുമാണ്.
ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളമുണ്ട്. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഊർജ്വസ്വലമാക്കി നിലനിർത്തുന്നതിനു സഹായകമാണ്. പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം ആണ്. ഇരുമ്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാൽ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളർച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അകറ്റാം.
Read Also : അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട : അസം സ്വദേശികൾ അറസ്റ്റിൽ
കണ്ണുകളുടെ ആരോഗ്യത്തിനും ഏത്തപ്പഴം ഗുണപ്രദമാണ്. ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇത് കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണ്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. പ്രായമായവരിൽ അന്ധതയ്ക്കുളള മുഖ്യകാരണമാണ് മാകുലാർ ഡീജനറേഷൻ. അതിനുളള സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ പറയുന്നു.
ചർമ്മത്തിന്റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്റിഓക്സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമ്മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം ചെയ്യും. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകമാകും. ചർമ്മം വരണ്ട് പാളികളായി അടരുന്നതും തടയുന്നു.
വൃക്കകൾ, കുടലുകൾ എന്നിവയിലെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമെന്ന് പഠനം പറയുന്നു. അതിലുളള ആന്റി ഓക്സിഡൻറ് ഫീനോളിക് സംയുക്തങ്ങൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നുവെന്ന ഗുണവും ഏത്തപ്പഴത്തിന് ഉണ്ട്.
Post Your Comments