KeralaLatest NewsNewsLife StyleFood & Cookery

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനു ദോഷമോ ?

രാത്രി കിടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

പഴം കഴിക്കാൻ എല്ലാർക്കും ഇഷ്ടമാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ വാഴപ്പഴം തണുപ്പുകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതാണോ എന്നാണ് പലരുടെയും സംശയം. പൊട്ടാസിയം, കാല്‍സ്യം, മഗ്നീഷ്യം, ഫൈബർ, നിരവധി വൈറ്റമിനുകളും അടങ്ങിയിട്ടുള്ള വാഴപ്പഴം എല്ലുകളുടെ സാന്ദ്രത നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

read also:മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും അസഹനീയമായ ദുർഗന്ധം, പരിശോധനയിൽ ഏവരും ഞെട്ടി !

തണുപ്പുകാലത്ത് ശാരീരിക പ്രവർത്തനങ്ങള്‍ പരിമിതമായതിനാല്‍ ദഹന പ്രക്രീയ തടസപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, പഴത്തില്‍ അടങ്ങിയ ഫൈബർ ദഹന പ്രക്രീയ എളുപ്പത്തിലാക്കും.

രാത്രി കിടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. പഴം ശരീരത്തില്‍ കഫം ഉണ്ടാക്കുന്നതിനാല്‍ ജലദോഷം, ശ്വാസകേശ തടസം, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് പരിമിതപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button