ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട : അസം സ്വദേശികൾ അറസ്റ്റിൽ
വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് പിന്നാലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ പ്രാദേശിക ട്രെയിന്‍ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത് വന്ദേ മെട്രോ ആയിരിക്കും.
വന്ദേ ഭാരത് ട്രെയിനുകള്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 12,00,000 കിലോമീറ്ററാണ് ഓടിയത്. ഓരോ ഏഴ്-എട്ട് ദിവസം കൂടുമ്പോള്‍ പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുന്നുണ്ട്. സെക്കന്തരാബാദ്- വിശാഖപട്ടണം റൂട്ടില്‍ 120 ശതമാനത്തോളം ആളുകളാണ് വന്ദേ ഭാരതിനെ ആശ്രയിക്കുന്നത്. തെലങ്കാനയില്‍ കൂടുതല്‍ റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിന്‍ വ്യാപിക്കും.’- കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഭക്ഷ്യധാന്യങ്ങള്‍, വളങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ ഗതാഗതത്തിന് ഇന്ത്യന്‍ റെയില്‍വേ 59,000 കോടി രൂപയുടെ സബ്സിഡി നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ ഒരു യാത്രക്കാരന് 55% ഇളവ് ലഭിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Post Your Comments