Latest NewsKeralaNews

കേരളത്തെ ബിജെപിയുടെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ നികുതി വര്‍ധിപ്പിക്കാതെ ഒരു വര്‍ഷം 15000 കോടി ഖജനാവിലെത്തിക്കും

വൈറലായി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്‌

കോഴിക്കോട്: ബി.ജെ.പിയുടെ കൈയ്യില്‍ കേരളത്തെ ഏല്‍പ്പിച്ചാല്‍ നികുതി വര്‍ധിപ്പിക്കാതെ ഒരു വര്‍ഷം 15000 കോടി ഖജനാവിലെത്തിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി, ബാലഗോപാലിനെ ധനമന്ത്രിയാക്കിയത് സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹത്തിന് അറിവില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പിണറായി നോക്കിയത് വിവരമുളള ഒരാളെയല്ല, മറിച്ച് വിധേയനായി പ്രവര്‍ത്തിക്കുന്ന ഒരാളേയാണ്. അതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Read Also: ഇന്ത്യ എനർജി വീക്ക്: 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാകുന്ന ഇ20 ഇന്ധനം പ്രധാനമന്ത്രി പുറത്തിറക്കും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

എന്റെ ബാലഗോപാലാ…
‘താങ്കളുടെ മൂന്നാമത്തെ ബഡ്ജറ്റ് ആണല്ലൊ നാട്ടിലെ ഇപ്പോഴത്തെ വലിയ പ്രശ്‌നം പിടിച്ച ചര്‍ച്ച. അങ്ങയെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. കാരണം പിണറായി നിങ്ങളെ ധനമന്ത്രിയാക്കിയത് നിങ്ങള്‍ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ അറിവില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പിണറായി നോക്കിയത് വിവരമുളള ഒരാളെയല്ല.മറിച്ച് വിധേയനായി പ്രവര്‍ത്തിക്കുന്ന ഒരാളേയാണ്’.

‘ഇവിടെ തൊട്ടതിനൊക്കെ നികുതി കൂട്ടിയതില്‍ നിന്ന് നിങ്ങള്‍ ഒരു കാര്യം സമ്മതിച്ചിരിക്കുകയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന സത്യം. അടിമുടി നികുതി വര്‍ദ്ധനയിലൂടെ ആകെ കിട്ടാന്‍ പോകുന്നത് 3000 കോടി മാത്രണ്. ഇത് കൊണ്ട് എന്ത് കാര്യം? കേരളം രക്ഷപ്പെടുന്നില്ലല്ലോ’.

ഈ ഘട്ടത്തില്‍ മലയാളികളോട് ഒരു കാര്യം പറയട്ടെ ആറ്മാസം കൊണ്ട് ഒരറ്റ നികുതിയും കൂട്ടാതെ ഒരു 10,000 കോടി വരുമാനമുണ്ടാക്കി തരാം. ഒന്ന് നികുതി വരുമാനത്തിലെ കിട്ടാക്കടം കുടിശിക (13000 കോടിയുണ്ടത്രേ ) നികുതി വെട്ടിപ്പുകാരയ പ്രമാണിമാരില്‍ നിന്ന് മുഖം നോക്കാതെ പിരിച്ചാല്‍ 10000 കോടി 6, മാസം കൊണ്ട് പിരിക്കാം. അതിന് ചിലപ്പോള്‍, ബുള്‍ഡോസര്‍ , ജപ്തി , അറസ്റ്റ് തുടങ്ങിയ കടുത്ത നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കേണ്ടിവരും’.

‘രണ്ടാമത് കേരളത്തിലെ സ്വര്‍ണ കച്ചവടക്കാരിലെ നികുതി ഒരു നായാ പൈസ ചോരാതെ പിരിച്ചെടുക്കണം. ഒരു കണക്ക് പറയാം 2017 – 18 ല്‍ സ്വര്‍ണ്ണ നികുതി 477 കോടി മാത്രമാണ് ) . ശരിക്കും 5000 കോടി മുതല്‍ 7500 കോടിയോളം നികുതി വരുമാനം കിട്ടേണ്ട വ്യാപാരം ഈ മേഖലയില്‍ നടക്കുന്നുണ്ട് . അത് പിരിക്കാന്‍ നട്ടല്ലുള്ള ഒരു ധനമന്ത്രിയോ ഭരണസംവിധാനമോ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല’.

‘ചെറിയ ഒരു ക്രമീകരണം നടത്തിയാല്‍ മതി.
അതു എങ്ങനെ എന്ന് നമുക്ക് നോക്കാം:-
ഗോള്‍ഡ് പോലീസ് എന്ന ഒരു വിഭാഗത്തെ നിയമിക്കുക. വാഹന നികുതി പിരിക്കുന്ന ട്രാഫിക്ക് പോലീസ് പോലെ … ഗോള്‍ഡ് പോലീസിനെ രൂപികരിക്കണം ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയിറങ്ങുന്ന ഒരു 10കേസ് കേരളത്തിലെമ്പാടും വലവിരിച്ച് പിടിച്ചാല്‍ തീരുന്ന പ്രശനമേയുള്ളു. ഒരു 5000 കോടി നികുതി ഈ രംഗത്ത് നിന്ന് കിട്ടും. നികുതി വെട്ടിപ്പുകാരേയും, സ്വര്‍ണ്ണ തട്ടിപ്പ് കാരേയും നിലക്ക് നിര്‍ത്താന്‍ തന്റേടം മാത്രം മതി. ഒരു 15000 കോടി ഒരു വര്‍ഷം ഖജനാവിലേക്ക് വരും. ഇത് ചെയ്യാന്‍ LDF നും , UDF നും സാധിക്കില്ല അവരില്‍ പലരും ജീവിക്കുന്നത് ഈ നികുതി വെട്ടിപ്പുകാരുടെയും, ജ്വല്ലറി ഉടമകളുടേയും സഹായവും, സംഭാവനയും കൊണ്ടാണ്’.

‘ഇമ്മട്ടിലുള്ള ധീരമായ നിലപാട് എടുക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ സംവിധാനമേ ഇന്ന് കേരളത്തില്‍ ഉള്ളൂ..അതെ ഭാരതീയ ജനത പാര്‍ട്ടിയെ കേരളം ഏല്‍പ്പിക്കുക…
‘ എങ്കിലെ കേരളം രക്ഷപ്പെടുകയുള്ളൂ.”
അടിക്കുറിപ്പ് :-
കേരള വികസനം BJP യിലൂടെ’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button