KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ

ചേ​ര്‍പ്പു​ങ്ക​ല്‍ കാ​രി​ക്ക​ല്‍ അ​തു​ലി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്

കി​ട​ങ്ങൂ​ര്‍: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യുവാവ് അ​റ​സ്റ്റിൽ. ചേ​ര്‍പ്പു​ങ്ക​ല്‍ കാ​രി​ക്ക​ല്‍ അ​തു​ലി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്. കി​ട​ങ്ങൂ​ര്‍ പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11-ന് ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍ന്ന് ​ചേ​ര്‍പ്പു​ങ്ക​ല്‍ കെ​ടി​ഡി​സി ബി​യ​ര്‍ പാ​ര്‍ല​റി​നു സ​മീ​പ​ത്ത്‌​ വ​ച്ചു യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ക​ട​പ്ലാ​മ​റ്റം ഇ​ല്ല​ത്തു സ്റ്റെ​ഫി​ന്‍ ഷാ​ജി​യെ ക​ഴി​ഞ്ഞ ദി​വ​സം പൊലീസ് പി​ടി​കൂ​ടി​യി​രു​ന്നു.

അ​തു​ലി​ന് കി​ട​ങ്ങൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ന്‍ഡി​പി​എ​സ് കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു. എ​സ്എ​ച്ച്ഒ കെ.​ആ​ര്‍. ബി​ജു, എ​സ്‌​ഐ കു​ര്യ​ന്‍ മാ​ത്യു, സി​പി​ഒ​മാ​രാ​യ സു​ധി​ഷ്, സു​നി​ല്‍കു​മാ​ര്‍, ഹ​രി​ഹ​ര​ന്‍, ജി​തി​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button