
കറുകച്ചാല്‍: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറിലും ബൈക്കിലും ഇടിച്ച് അപകടം. യാത്രക്കാര്‍ ഓടി മാറിയതിനാല്‍ വൻ അപകടം ആണ് ഒഴിവായത്. കാറോടിച്ചിരുന്ന മല്ലപ്പള്ളി ചെങ്ങരൂര്‍ ജോസഫ് അലക്സാണ്ടറി (32) നെ നാട്ടുകാര്‍ പിടികൂടി വാകത്താനം പൊലീസില്‍ ഏല്പിച്ചു.
Read Also : സേമിയയും പാലും കൊണ്ട് അതീവ രുചികരമായ കിടിലൻ പ്രഭാത ഭക്ഷണം
കോട്ടയം-കോഴഞ്ചേരി റോഡില്‍ തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിക്ക് സമീപം ഇന്നലെ വൈകുന്നേരം 4.30-ന് ആയിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാര്‍ ദിശതെറ്റി റോഡിന്റെ എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. സമീപത്തു നിന്നവര്‍ ഓടിമാറി. ആളുകള്‍ ഓടിയെത്തി കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ജോസഫ് സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു.
തുടർന്ന്, ഇയാളെ കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായി വാകത്താനം പൊലീസ് പറഞ്ഞു.
Post Your Comments