സേലം: കാമുകിയുടെ വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കാമുകിയും സഥലത്തുണ്ടായിരുന്നു. പെൺകുട്ടിയുടെ കണ്മുന്നിൽ വെച്ചാണ് യുവാവ് മരണപ്പെട്ടത്.
പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സഞ്ജയുടെ താമസം. ഇതിന് സമീപത്തായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് കാമുകിയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും സേലത്തെ ലോ കോളേജില്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ സ്‌കൂളിലും ഇരുവരും ഒരുമിച്ചായിരുന്നു പഠനം. സകൂൾ കാലം മുതൽക്കേയുള്ള പ്രണയമാണ്. ഒരുമിച്ച് കോളജിൽ ചേരുകയായിരുന്നു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ സഞ്ജയ് കാമുകിയെ കാണാനായി പെണ്‍കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിലിരുന്ന് ഇരുവരും സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അമ്മ ശബ്ദം കേട്ട് ടെറസിലെത്തി. അപ്രതീക്ഷിതമായി അമ്മയെ കണ്ടതും ആൺകുട്ടിയും പെൺകുട്ടിയും പരിഭ്രാന്തരായി. ഇതോടെ സഞ്ജയ് ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Post Your Comments