KeralaLatest News

വനിതാ നേതാവിനയച്ച അശ്‌ളീല മെസേജ് പോയത് പാർട്ടി ഗ്രൂപ്പിൽ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ നേതാവ് വിവാദത്തിൽ

കാസർഗോഡ് : വനിതാ നേതാവിന് അയച്ച സന്ദേശം അബദ്ധത്തിൽ പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക്. അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറി വിവാദത്തിൽ. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് കുടുങ്ങിയത്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ. സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്.

കേസിന്റെ വിചാരണക്കായി കൊച്ചിയിലേക്ക് പൊകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button