ഇസ്ലാമാബാദ്: വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. നിന്ദ്യമോ ദൈവദൂഷണമോ ആയ കാര്യങ്ങൾ നീക്കം ചെയ്യാൻ വെബ്സൈറ്റ് വിസമ്മതിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ വിക്കിപീഡിയയെ ബ്ലോക്ക് ചെയ്തതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്ഥാൻ ടെലികോം അതോറിറ്റി വിക്കീപിഡീയ സേവനങ്ങളെ നേരത്തെ 48 മണിക്കൂർ നേരത്തേക്ക് ഡീഗ്രേഡ് ചെയ്തിരുന്നു. മതനിന്ദയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ വിലക്കേർപ്പെടുത്തുമെന്ന് അതോറിറ്റി വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
മതനിന്ദാപരമായ ഉള്ളടക്കം ഉള്ളതിനാൽ എൻസൈക്ലോപീഡിയ വെബ്സൈറ്റിലേക്കുള്ള പ്രവേശനം പാകിസ്ഥാനിൽ തടസ്സപ്പെടുത്തുകയും മന്ദഗതിയിലാക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments