തിരുവനന്തപുരം: ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് സർക്കുലറിൽ പറയുന്നു. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അപേക്ഷകനെ ഡോക്ടർ നേരിട്ട് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി.
Read Also: ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം: യാഥാർത്ഥ്യം ഇങ്ങനെ
ശാരീരിക പരിശോധന, രക്ത പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങൾ തുടങ്ങിയ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കിൽ കഫ പരിശോധന വേണം. പരിശോധനാ ഫലങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിനെതിരെയുള്ള വാക്‌സിൻ നൽകണമെന്നും ടൈഫോയ്ഡിനെതിരെയുള്ള വാക്‌സിൻ പൂർത്തീകരിക്കണമെന്നും സർക്കുലറിൽ ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ നേരത്തെ ആരോഗ്യ മന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു.
Post Your Comments