Latest NewsSaudi ArabiaNewsInternationalGulf

കാർ ഒട്ടകവുമായി കൂട്ടിയിടിച്ചു: നാലു യുവാക്കൾക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. കാർ ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അൽ അഹ്സയിലാണ് അപകടം ഉണ്ടായത്. കർണാടക മംഗ്ലുരു സ്വദേശികളായ മൂന്നു പേർ ഉൾപ്പെടെ നാലു യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു.

Read Also: ഡോക്ടറേറ്റ് വിവാദം: ചിന്ത ജെറോമിനെതിരായ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ്

അഖിൽ നുമാൻ, മുഹമ്മദ് നസീർ, മുഹമ്മദ് റിദ്വാൻ തുടങ്ങിയവരാണ് മരണപ്പെട്ടത്. ഇവരെല്ലാം മംഗളൂരു സ്വദേശികളാണ്. മരണപ്പെട്ടതിൽ നാലാമൻ ബംഗ്ലാദേശ് സ്വദേശിയാണ്. സ്വകാര്യ കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: വളർത്തി വലുതാക്കിയ ആൺമക്കൾ തിരിഞ്ഞു നോക്കിയില്ല, കാൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ട സരസ്വതി അമ്മ മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button