തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. ‘കര്‍ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്നങ്ങള്‍ നമുക്കുണ്ടാകും’.
‘കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണം’, ഇ.പി.ജയരാജന്‍ പറഞ്ഞു.
Post Your Comments