UAELatest NewsNewsInternationalGulf

രാജ്യത്തെ ആചാരങ്ങൾ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം: സംഘാടകരോട് അഭ്യർത്ഥനയുമായി അധികൃതർ

അബുദാബി: യുഎഇയിലെ ആചാരങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എമിറേറ്റിലെ വിവിധ ചടങ്ങുകളുടെ സംഘാടകർക്കാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്.

Read Also: അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞു: മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

എമിറേറ്റിലെ ചടങ്ങുകളുടെ വേദികൾ, സംഘാടകർ എന്നിവർക്കായി ഡിടിസി വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. അബുദാബിയിലെ ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ, ഇവന്റ് മാനേജ്മന്റ് സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് വിജ്ഞാപനം ബാധകമാണ്. യുഎഇയിലെ സമ്പ്രദായങ്ങൾ, പരമ്പരാഗതമായ രീതികൾ, പൈതൃകം എന്നിവ പാലിക്കുന്ന രീതിയിലും, ഇവയെ ബഹുമാനിക്കുന്ന രീതിയിലുമായിരിക്കണം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

പൊതു മര്യാദകൾ, സദാചാര മൂല്യങ്ങൾ എന്നിവയ്ക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ ഒഴിവാക്കണം. വംശീയ വിരോധം ഉളവാക്കുന്നതും, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതും, രാജ്യത്തെ പൊതു മര്യാദകൾ ലംഘിക്കുന്നതുമായ എല്ലാ കാര്യങ്ങളും, പരിപാടികളും ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Read Also: ഡോക്ടറേറ്റ് വിവാദം: ചിന്ത ജെറോമിനെതിരായ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button