Latest NewsKeralaNews

വന്യജീവികളെ തുരത്താന്‍ ബജറ്റിൽ വകയിരുത്തിയത് 50.85 കോടി; അപര്യാപ്തമെന്ന് പരാതി, വനംവകുപ്പ് സമർപ്പിച്ചത് 400 കോടി പദ്ധതി

വയനാട്: വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 50.85 കോടി രൂപ അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചത്. സംസ്ഥാനത്തെ ആർആർടി വിപുലീകരണത്തിന് പോലും ഈ തുക മതിയാകില്ലെന്നാണ് പരാതി.

സംസ്ഥാനത്ത് വർധിച്ച് വരുന്ന വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാൻ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 25 ആർആർടി യൂണിറ്റുകൾ രൂപീകരിക്കാനും 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സജ്ജമാക്കാനും വനം വകുപ്പ് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു. സൗരോർജ വേലി, കിട‍ങ്ങുകൾ, റോപ് ഫെൻസിങ് എന്നിവ കൂടുതൽ മേഖലകളിൽ സ്ഥാപിക്കണം. എന്നാൽ ആർആർടി ടീമുകൾ താൽക്കാലികമായി രൂപീകരിക്കാൻ മാത്രമാണ് ബജറ്റിൽ തുക അനുവദിച്ചത്. വന്യജീവി സംഘർഷം അതിരൂക്ഷമായ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button