
വണ്ണം കുറയ്ക്കുകയെന്നത് തന്നെ ഏറെ പ്രയാസമുള്ള കാര്യമാണ്. ഇതിലും പാടാണ് വയര്‍ കുറയ്ക്കാനെന്ന് ഏവരും പറയാറുണ്ട്. വലിയൊരു പരിധി വരെ ഇത് സത്യമാണ്. വയര്‍ കുറയ്ക്കാന്‍ ആകെ വണ്ണം കുറയ്ക്കുന്നതിനെക്കാള്‍ പ്രയാസമാണ്. പ്രധാനമായും വയറ്റിലെ കൊഴുപ്പ് ഏറ്റവും ഒടുവിലായി മാത്രമേ കുറഞ്ഞുവരൂ എന്നതിനാലാണിത്.
എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പാലിക്കുന്നപക്ഷം വയര്‍ കുറയ്ക്കാന്‍ കുറെക്കൂടി എളുപ്പമായിരിക്കും. ഇത്തരത്തില്‍ ചെയ്തുനോക്കാവൂന്ന ചില ത് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജി.
ഒന്ന്…
ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം സുഗമമാക്കുകയും ഇത് വയര്‍ കൂടുന്നത് തടയുകയും ചെയ്യുന്നു. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം.
രണ്ട്…
റിഫൈന്‍ഡ് കാര്‍ബുകള്‍ കഴിയുന്നതും ഒഴിവാക്കുന്നത് വയര്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തും. കാരണം റിഫൈന്‍ഡ് കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുകയും ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും.
മൂന്ന്…
പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ നമ്മുടെ കഴിവും കുറഞ്ഞുവരാം. ഭക്ഷണത്തിന്റെ കാര്യവും അങ്ങനെ തന്നെ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ നാല്‍പത് കടന്നവരാണെങ്കില്‍ അല്‍പം കുറയ്ക്കുന്നതാണ് നല്ലത്. കാരണം കാര്‍ബ് ദഹിപ്പിച്ചെടുക്കാന്‍ പ്രായം കൂടുംതോറും പ്രയാസം കൂടിവരും. കാര്‍ബ് അധികമാകുന്നതോടെ വയര്‍ കുറയ്ക്കുന്നതും പാടായി വരും.
നാല്…
വയര്‍ കുറയ്ക്കുന്നതിനും ആകെ വണ്ണം കുറയ്ക്കുന്നതിനുമെല്ലാം ഡയറ്റില്‍ ചെയ്യാവുന്നൊരു കാര്യമാണ് ചെറിയ അളവില്‍ തവണകള്‍ കൂട്ടി കഴിക്കുകയെന്നത്. നാല് നേരം കഴിക്കുന്നത് ആറ് നേരമാക്കാം. ഇതില്‍ ഓരോ നേരവും കഴിക്കാനെടുക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം. ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിക്കുന്ന ശീലം എപ്പോഴും ആരോഗ്യകരമല്ലെന്ന് മനസിലാക്കുക.
Post Your Comments