KannurKeralaNattuvarthaLatest NewsNews

ദമ്പതികളുടെ ദാരുണ മരണം: കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണങ്ങൾ പലത്, വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്

കണ്ണൂർ: ദമ്പതികളുടെ ദാരുണ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണങ്ങൾ വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. അപകടം നടന്ന സമയത്ത് കാറിനുള്ളിൽ ഡ്രൈവര്‍ സീറ്റിനടിയിലായി രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും, ഇത് തീ ആളിക്കത്താന്‍ കാരണമായെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. വാഹനത്തിനുള്ളിലെ എയര്‍ പ്യൂരിഫയറും അപകടത്തിന്‍റെ തീവ്രത കൂട്ടിയാതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽ കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), പൂർണ്ണ ഗർഭിണിയായിരുന്ന ഭാര്യ കെകെ റീഷ (25) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകൾ ശ്രീ പാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെകെ വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റീഷയ്ക്ക് പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ആശുപത്രിയിലെത്തുന്നതിന് 300 മീറ്റർ മുൻപാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. 200 മീറ്റർ അപ്പുറത്ത് ഫയർ ഫോഴ്സ് സ്റ്റേഷനും മറുഭാഗത്ത് ആശുപത്രിയും റോഡിൽ ആളുകളുമുണ്ടായിരുന്നു. എന്നാൽ, ദമ്പതികളെ രക്ഷപ്പെടുത്താനാകാത്ത വിധം ഞൊടിയിടയിൽ കാറിനകത്തു തീ പടരുകയായിരുന്നു. കാറോടിച്ച പ്രജിത്തും മുൻസീറ്റിലിരുന്ന റീഷയും സീറ്റ് ബെൽറ്റിട്ടിരുന്നു.

വളരെ വേഗത്തിൽ കാറിനുള്ളിലേക്ക് തീയും പുകയും പടർന്നതിനാലും പരിഭ്രാന്തി മൂലവും സീറ്റ് ബെൽറ്റ് അഴിക്കാനോ മുൻവശത്തെ ലോക്കായിരുന്ന ഡോറുകൾ തുറക്കാനോ ദമ്പതികൾക്ക് സാധിച്ചില്ല. ഇതോടെ ഇരുവരും കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. എന്നാൽ, കാറിന്റെ പിൻഭാഗത്തിരുന്ന മറ്റുള്ളവരെ ആളുകൾ ചേർന്ന് ഉടനടി രക്ഷപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button