Latest NewsNewsTechnology

ചാറ്റ്ജിപിടി പ്ലസ്: സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടൻ അവതരിപ്പിക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി മനുഷ്യസമാനമായ രീതിയിൽ സംവദിക്കാൻ സാധിക്കുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി

മാസങ്ങൾ കൊണ്ട് ടെക് ലോകത്ത് ചർച്ചാ വിഷയമായ ചാറ്റ്ജിപിടി സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നു. പണമടച്ചുള്ള സേവനത്തെ കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും, ഇത്തവണ സബ്സ്ക്രിപ്ഷൻ തുകയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി പ്ലസ് എന്ന പേരിലാണ് സബ്സ്ക്രിപ്ഷൻ പ്ലാൻ അറിയപ്പെടുക. ചാറ്റ്ജിപിടി പ്ലസ് സേവനങ്ങൾ ലഭിക്കുന്നതിനായി പ്രതിമാസം 20 ഡോളറാണ് (ഏകദേശം 1,600 രൂപ) ചെലവഴിക്കേണ്ടത്.

ആദ്യ ഘട്ടത്തിൽ യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് സബ്സ്ക്രിപ്ഷൻ ലഭിക്കുക. അധികം വൈകാതെ തന്നെ എല്ലാ രാജ്യങ്ങളിലേക്കും ഇവ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ചാറ്റ്ജിപിടി നടത്തുന്നുണ്ട്. സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഉപയോക്താക്കൾക്കായി അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, നിരവധി തരത്തിലുള്ള അപ്ഡേറ്റുകളും ലഭിക്കുന്നതാണ്.

Also Read: കേരളത്തിന്റെ വികസനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റ്: പുകഴ്ത്തി മുഖ്യമന്ത്രി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി മനുഷ്യസമാനമായ രീതിയിൽ സംവദിക്കാൻ സാധിക്കുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. വിഷയങ്ങൾക്കനുസരിച്ച് ലേഖനങ്ങൾ വരെ എഴുതാനുള്ള കഴിവ് ഇവയ്ക്ക് ഉണ്ട്. ഇന്ന് ഒട്ടനവധി ആളുകളാണ് ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. അതേസമയം, ചാറ്റ്ജിപിടി വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ ദുരുപയോഗപ്പെടാനുള്ള സാധ്യതയും വളരെയധികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button