മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 14,205.34 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 68 ശതമാനത്തിന്റെ വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. അതേസമയം, നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഉയർന്നത് 7 ശതമാനത്തോളമാണ്.
ഇത്തവണ അറ്റപലിശ വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അറ്റപലിശ വരുമാനം 24 ശതമാനം ഉയർന്ന് 38,068.62 കോടി രൂപയായി. നിഷ്ക്രിയ ആസ്തികൾക്കായി ബാങ്കിന്റെ നീക്കിയിരിപ്പ് 5,761 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നീക്കിയിരിപ്പ് 17 ശതമാനത്തോളം കുറച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ അറ്റ നിഷ്ക്രിയ ആസ്തി കുറഞ്ഞത് ബാങ്കിന് നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. ഇതോടെ, അറ്റ നിഷ്ക്രിയ ആസ്തി 32 ശതമാനം താഴ്ന്ന് 23,484 കോടിയായി. എസ്ബിഐയുടെ വായ്പാ വളർച്ച 17.60 ശതമാനമാണ്.
Post Your Comments