രാജ്യത്ത് ടെലികോം സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ പുതിയ നടപടികളുമായി ട്രായ്. റിപ്പോർട്ടുകൾ പ്രകാരം, സേവന നിലവാരം മെച്ചപ്പെടുന്നതിനുള്ള നടപടികളും പ്രവർത്തന പദ്ധതികളും ചർച്ച ചെയ്യുന്നതിനുള്ള മീറ്റിംഗ് ആണ് ട്രായ് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള മീറ്റിംഗ് ഈ മാസം 17- നാണ് വിളിച്ചു ചേർത്തിരിക്കുന്നത്. ഈ മീറ്റിംഗിൽ വിവിധ ടെലികോം സേവന ദാതാക്കൾ പങ്കെടുക്കുന്നതാണ്. സേവനങ്ങളുടെ അവലോകനം, 5ജി സേവനങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ, ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയങ്ങൾ എന്നിവയാണ് മീറ്റിംഗിൽ പ്രധാനമായും ചർച്ച ചെയ്യുക.
വിവിധ ടെലികോം കമ്പനികൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള പ്രശ്നങ്ങൾ ഉപഭോക്താക്കൾ ഉന്നയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ട്രായ് അടിയന്തിരമായി മീറ്റിംഗ് വിളിച്ചു ചേർക്കുന്നത്. കൂടാതെ, 2022 ഡിസംബറിൽ ടെലികോം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കോൾ ഡ്രോപ്പ്, സേവന നിലവാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, വർദ്ധിച്ചുവരുന്ന സന്ദർഭങ്ങളും ചർച്ച ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 17- ന് നടക്കാനിരിക്കുന്ന മീറ്റിംഗിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ- ഐഡിയ തുടങ്ങിയ പ്രധാന ടെലികോം സേവന ദാതാക്കൾ പങ്കെടുക്കുന്നതാണ്.
Also Read: മന്ത്രശക്തി ലഭിക്കാൻ മനുഷ്യരക്തം കുടിക്കണം: ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ച് 25കാരന്‍
Post Your Comments