Latest NewsIndiaNewsCrime

മന്ത്രശക്തി ലഭിക്കാൻ മനുഷ്യരക്തം കുടിക്കണം: ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ച് 25കാരന്‍

ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ അന്‍പത് വയസുകാരനായ ബസന്ത് സാഹു എന്നയാളുടെ മൃതദേഹം കണ്ടെത്തി

റാഞ്ചി: മന്ത്രശക്തി ലഭിക്കാൻ മനുഷ്യരക്തം കുടിക്കണമെന്ന് കരുതി ഗുരുവിനെ കൊലപ്പെടുത്തി 25കാരൻ. മഗര്‍ലോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹമാണ് ബലിയുടെ ചുരുൾ അഴിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തു.

read also:ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം: ശമ്പളത്തോടെയുള്ള അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ അന്‍പത് വയസുകാരനായ ബസന്ത് സാഹു എന്നയാളുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ശിഷ്യനായ മാന്യ ചാവ്‌ളയെ പൊലീസ് അറസ്റ്റ് ചെയ്തു.

സാഹുവില്‍ നിന്ന് താന്‍ മന്ത്രവിദ്യ പഠിക്കുകയാണെന്നും സ്വയം മന്ത്രവാദം നടത്താന്‍ ആഗ്രഹിച്ചതായും മാന്യ ചാവ്‌ള പൊലീസിനോട് പറഞ്ഞു. മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് വിശ്വസിച്ചാണ് സാഹുവിനെ ബലിനല്‍കി രക്തം കുടിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം കത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button