ന്യൂഡല്‍ഹി: എല്‍ഐസി, എസ്ബിഐ പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അദാനി കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഏതെങ്കിലും ഒരു കമ്പനിയെ ആശ്രയിച്ചല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ഇത് ആദ്യമായാണ് അദാനി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രം രംഗത്തെത്തുന്നത്.
പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ഓഹരി ഉടമകളും ഉപഭോക്താക്കളും അദാനി ഗ്രൂപ്പുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, കാരണം ഇൻഷുറർ വിപണിയിലെ വൈവിധ്യമാർന്ന ദീർഘകാല നിക്ഷേപകനാണ്, ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളെ നിര്‍ബന്ധിച്ച് അദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യവും അദാനിക്കെതിരായ മറ്റ് വെളിപ്പെടുത്തലുകളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നായിരുന്നു സഭാധ്യക്ഷന്മാരുടെ പ്രതികരണം. തുടർന്ന് സഭ തിങ്കളാഴ്ച വരെ പിരിയുകയും ചെയ്തു.അദാനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോകസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ട സമയമാണിതെന്നും സഭ തടസ്സപ്പെടുത്തരുതെന്നും സ്പീക്കര്‍ ഓംബിര്‍ള ആവശ്യപ്പെട്ടു .
Post Your Comments