895 രൂപയ്ക്ക് റീചാർജ് ചെയ്യാൻ തയ്യാറാണോ? കിടിലൻ ഓഫറുമായി ജിയോ

895 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് വർഷം മുഴുവനും അൺലിമിറ്റഡ് കോളിംഗ് ലഭിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത

വരിക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ വർഷം മുഴുവനും ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ കിടിലൻ പ്ലാനിന്റെ ഭാഗമാകാൻ 895 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ജിയോയുടെ മികച്ച വാർഷിക പ്ലാനിൽ ഒന്നു കൂടിയായ ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

895 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് വർഷം മുഴുവനും അൺലിമിറ്റഡ് കോളിംഗ് ലഭിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. 336 ദിവസമാണ് വാലിഡിറ്റി. കൂടാതെ, 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയും, 50 എസ്എംഎസുകളും ലഭിക്കുന്നതാണ്. അതേസമയം, ജിയോ ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. കോളിംഗിന് പ്രാധാന്യം നൽകുന്ന ജിയോ വരിക്കാർക്ക് ഈ പ്ലാൻ ഉപയോഗിക്കാവുന്നതാണ്.

Also Read: ഉണ്ണി മുകുന്ദൻ സഹകരിക്കുന്ന സിനിമകളെക്കുറിച്ച് മേലിൽ സംസാരിക്കില്ലെന്ന് പ്രമുഖ നിരൂപകൻ ഉണ്ണി വ്ലോഗ്സ്

 

Share
Leave a Comment