ഇസ്ലാമബാദ്: സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികളെ തുടര്‍ന്ന് പാകിസ്ഥാനേറ്റ കനത്ത തിരിച്ചടിയില്‍ മനംനൊന്ത് മുന്‍ പാകിസ്ഥാന് ധനമന്ത്രി മിഫ്താ ഇസ്മയില്‍.
Read Also:മന്ത്രശക്തി ലഭിക്കാൻ മനുഷ്യരക്തം കുടിക്കണം: ഗുരുവിനെ ബലി നല്കി രക്തം കുടിച്ച് 25കാരന്
അദ്ദേഹത്തിന്റെ തുറന്നു പറച്ചിലില്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ആത്മവിമര്‍ശനവും ഒപ്പം മുന്‍ സര്‍ക്കാരുകള്‍ക്കെതിരായ കുറ്റപ്പെടുത്തലുമുണ്ട് എന്നതാണ് ശ്രദ്ധേയം. പാകിസ്ഥാന് ഇന്ന് നേരിടുന്ന ഈ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം രാജ്യത്തിന്റെ ഭരണപരാജയമാണ്. വിദ്യാഭ്യാസ രംഗത്തെ മോശം പ്രകടനം, തൃപ്തികരമല്ലാത്ത ക്രമസമാധാനം എന്നിവയാണത്. ഇന്ത്യയെപ്പോലെ ഐടി സേവനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയാത്തതിന് പിന്നില്‍ പാകിസ്ഥാന്റെ മോശം വിദ്യാഭ്യാസ സമ്പ്രദായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്രൂക്കിംഗ്സ് ഇന്സിസ്റ്റ്യൂഷന് സംഘടിപ്പിച്ച ‘പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി’ എന്ന വെബിനാറിലാണ് മുന്‍ ധനമന്ത്രിയുടെ പ്രതികരണം.
ബംഗ്ലാദേശ്, ഇറാന് പോലുള്ള ഇസ്ലാമിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാന്‍, കഴിഞ്ഞ 20 വര്‍ഷമായി ഭരണകൂടം ഒന്നും ചെയ്തില്ല. ജിഡിപിയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ 20 വര്‍ഷമായി ക്രമാതീതമായി കുറയുകയാണ്. തുടക്കത്തില്‍ അത് 16 ശതമാനമായിരുന്നു .ഇപ്പോള്‍ 9 ശതമാനമായി കൂപ്പുകുത്തി എന്നും മിഫ്ത കുറ്റപ്പെടുത്തി.
ഉയര്‍ന്ന വിദേശ കടം കാരണം പാകിസ്ഥാന് നിലവില്‍ കടുത്ത പ്രതിസന്ധിയിലാണ്. പണപ്പെരുപ്പം 48 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് മാറി, ഇതിന് ഒരു പോംവഴി കണ്ടെത്താനായി സര്‍ക്കാര്‍ അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments