ErnakulamLatest NewsKeralaNattuvarthaNewsCrime

കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തി: സിപിഎം പ്രദേശിക നേതാവും സഹായിയും പിടിയിൽ

എറണാകുളം: കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തിയതിനെ തുടർന്ന്, സിപിഎം പ്രദേശിക നേതാവും സഹായിയും പോലീസ് പിടിയിൽ. തൊടുപുഴ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവ് സൂക്ഷിച്ച കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ഇവരുടെ പക്കൽ നിന്നും മൂന്ന് കിലോ കഞ്ചാവും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. സിപിഎം പ്രദേശിക നേതാവാണ് അറസ്റ്റിലായ മജീഷ് മജീദ്. തൊടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരവരും അറസ്റ്റിലായത്.

അര്‍ദ്ധരാത്രിയില്‍ തെരുവുകളിലൂടെ പൂര്‍ണ നഗ്നയായ യുവതി സഞ്ചരിക്കുന്നു,അജ്ഞാതയായ യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

തുടർച്ചയായി ലഹരിക്കടത്ത് കേസുകളിൽ സിപിഎം നേതാക്കന്മാരും പ്രവർത്തകരും അറസ്റ്റിലാകുന്നത് പാർട്ടിക്ക് അകത്തും പുറത്തും രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവും കൗൺസിലറുമായ എ ഷാനവാസിന്‍റെ പങ്കിനെച്ചൊല്ലി നിയമസഭയിലും കഴിഞ്ഞ ദിവസം പ്രതിപക്ഷം സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button