KeralaLatest NewsIndiaNews

നിമിഷപ്രിയ കൊലയ്ക്കു ശേഷം നടത്തിയത് കൊലയേക്കാൾ വലിയ കുറ്റം: പണം സ്വീകരിക്കാതെ തലാലിൻ്റെ കുടുംബാംഗങ്ങൾ, വീണ്ടും ആശങ്ക

ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിൽ വീണ്ടും ആശങ്ക. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കി യെമന്‍ അധികൃതര്‍ രംഗത്തെത്തിയെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ, നിമിഷയുടെ കുടുംബം അധികൃതരോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്.

ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം. എന്നാൽ, ഇക്കാര്യത്തിൽ നടപടികളൊന്നും കെെക്കൊണ്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിൻ്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണമായിട്ടുള്ളത്.

ക്ഷേമ പെൻഷനുകളിൽ നൂറ് രൂപ പോലും വർദ്ധനവില്ല, ജനദ്രോഹ നടപടികൾ കൈക്കൊണ്ട ബജറ്റ്!! വിമർശനം

അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങൾ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട തലാലിന്റെ നാട്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. ഇവിടെ, സ്ത്രീകള്‍ക്കു പുരുഷനേക്കാള്‍ കടുത്ത ശിക്ഷയാണുള്ളത്. കൊലപാതകം നടത്തിയശേഷം നിമിഷപ്രിയ മൃതദേഹം വികൃതമാക്കിയത്, കൊലപാതകത്തിനേക്കാൾ ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്നാണ് ഇവർ പറയുന്നത്.

ദയാധനം നല്‍കാനുള്ള പണം ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ചിട്ടുണ്ട്. താലാലിൻ്റെ കുടുംബത്തിൽ എതിർത്തു നിൽക്കുന്നവരുമായി ഇടനിലക്കാർ വഴി സംസാരിച്ച് തീരുമാനത്തിലെത്തുകയും ദയാധനം യെമനിലെത്തിച്ചു കെെമാറുകയും ചെയ്യണമെന്നാണ് നിമിഷപ്രിയയുടെ കുടുംബം ആലോചിക്കുന്നത്. അതിനായി കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് നിമിഷയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന. എന്നാൽ, യെമനിൽ ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ ഇന്ത്യാക്കാര്‍ക്ക് യാത്രാവിലക്കുണ്ടെന്നുള്ളതും ഇക്കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അദാനിയുടെ തകർച്ച: ആശങ്ക വേണ്ട, പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഏതെങ്കിലും ഒരു കമ്പനിയെ ആശ്രയിച്ചല്ല- കേന്ദ്രം

യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയക്ക് സ്വദേശിയായ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button