തിരുവനന്തപുരം: സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ കൂടി ആരംഭിക്കാൻ ബജറ്റിൽ തീരുമാനം. സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ്. യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കണം. ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 75 ആശുപത്രികളില്‍ സഹകരണ സ്ഥാപനങ്ങളുടെയും ഷീമാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് ഇവ ആരംഭിക്കുന്നത്. ഇതിനായി 20 കോടി ഈ വര്‍ഷം ധനവകുപ്പ് വകയിരുത്തി.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2014 മുതല്‍ 157 മെഡിക്കല്‍ കോളജുകളാണ് കേന്ദ്രം സ്ഥാപിച്ചത്.
Post Your Comments