ഇൻഷുറൻസ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, 5 ലക്ഷത്തിലധികം വാർഷിക പ്രീമിയമുള്ള പദ്ധതികൾ നിക്ഷേപിക്കുന്നവർക്കാണ് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടി വരിക. 2023 ഏപ്രിൽ ഒന്നിന് ശേഷം ആരംഭിക്കുന്ന ഇത്തരം പോളിസികൾക്ക് പുതിയ ഭേദഗതി ബാധകമായിരിക്കും. അതേസമയം, പോളിസി ഉടമയുടെ മരണാനന്തരം നോമിനിക്ക് തുക ലഭിക്കുകയാണെങ്കിൽ, നികുതി അടയ്ക്കേണ്ടതില്ല. ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നവർ നികുതിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2021-ൽ യുലിപ്പുകൾക്കുള്ള നികുതി ആനുകൂല്യം ചുരുക്കിയിരുന്നു. ആദായ നികുതി 10 (10 ഡി) വകുപ്പ് ഭേദഗതി വരുത്തിയാണ് ഇത്തരം ആനുകൂല്യങ്ങൾ ചുരുക്കിയത്. ഇതോടെ, 2,50,000 രൂപ വരെ വാർഷിക പ്രീമിയം അടിച്ചവർക്ക് മാത്രമാണ് ലഭിക്കുന്ന വരുമാനത്തിൽ നിന്നും നികുതി ഇളവുകൾ നൽകിയിരുന്നത്.
Also Read: വാഹന പരിശോധനയ്ക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് അപമാനിച്ചതായി പരാതി
Post Your Comments