കടയ്ക്കൽ: എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കടയ്ക്കൽ മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസ് (കൊട്ടച്ചി-35), പാങ്ങലുകാട് പുളിക്കൽ വീട്ടിൽ ആദർശ് (26), കാഞ്ഞിരത്തുംമൂട് പാലയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ സജുകുമാർ (38), ചിതറ മുള്ളിക്കാട് കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് അനസ് (25), പുനലൂർ ഇളമ്പൽ വയലിൽ ഹൗസിൽ ജയ് മോൻ ജയിംസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : രാമക്ഷേത്ര നിർമ്മാണം: ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു
ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ പൊലീസ് ഇവരെ മുളങ്കാട്ടുകുഴിയിലുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 0.52 ഗ്രാം എം.ഡി.എം. എയും 11.24 ഗ്രാം കഞ്ചാവും ഇവ വിറ്റ് കിട്ടിയ 1.06 ലക്ഷം രൂപയും വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
കൊട്ടച്ചി നവാസാണ് സംഘത്തിന്റെ നേതാവ്. ഇയാളിൽ നിന്ന് ലഹരി സാധനങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ചും ജില്ലക്ക് പുറത്തും ഉൾപ്പെടെ എത്തിച്ച് വിൽപന നടത്തുന്നവരാണ് മറ്റുള്ളവരെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കൽ എസ്.ഐ ജ്യോതിഷ്, എ.എസ്.ഐ ബിനിൽ, സി.പി.ഒ മാരായ ബിൻസി, ബിനു, സജീവ് ഖാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments