UAELatest NewsNewsInternationalGulf

ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2023 ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.05 ദിർഹമായിരിക്കും നിരക്ക്. ജനുവരി മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.78 ദിർഹമായിരുന്നു നിരക്ക്.

Read Also: ആയിഷയുടെ നഗ്ന ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയച്ച് കൊടുക്കും, ഇടപാടുകാരെ കെണിയിലാക്കും: ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം

സ്‌പെഷ്യൽ 95 പെട്രോളിന് ഫെബ്രുവരി 1 മുതൽ 2.93 ദിർഹമാണ് വില. ജനുവരി മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.67 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.86 ദിർഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരി മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.67 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.38 ദിർഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. 2022 ജനുവരി മാസത്തിൽ ലിറ്ററിന് 3.29 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.

Read Also: തെറ്റ് മനുഷ്യ സഹജം, അത് സാന്ദര്‍ഭികമായ പിഴവാണെന്ന് പറയുന്ന അവരുടെ ഉളുപ്പില്ലായ്മ ഉണ്ടല്ലോ സമ്മതിക്കണം: അഞ്ജു പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button