കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53-ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍ രഞ്ജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. ഈസ്റ്റ് പൊലീസാണ് ഇവരെ പിടികൂടിയത്.
29-ന് രാത്രി 7.30-ന് ആണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിവന്ന സ്ത്രീയെ യുവാക്കള്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരാള്‍ സ്ത്രീയുടെ കൈയിൽ കയറി പിടിച്ചു. വിവരം ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചതോടെ ഭാര്യാ സഹോദരനോടൊപ്പം ബൈക്കിലെത്തിയ അദ്ദേഹം യുവാക്കളോട് സംഭവത്തെക്കുറിച്ച് ചോദിച്ചു.
തുടര്‍ന്ന്, ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും യുവാക്കള്‍ സ്ത്രീയുടെ ഭര്‍ത്താവിനെയും ഭാര്യസഹോദരനെയും മർദ്ദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു, ജോസ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments