Latest NewsNewsIndia

ബജറ്റ് 2023: രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ എത്തിക്കും, കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ന്യൂഡല്‍ഹി: രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ രാജ്യത്ത് എത്തിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കർഷകർക്കും വ്യവസായികൾക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദിൽ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാർഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പിഎം മത്സ്യ യോജനയ്ക്ക് അധിക തുക വകയിരുത്തി. സഹകരണം വഴി സമൃദ്ധി എന്നതാണ് സർക്കാർ നിലപാട്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾ അനുവദിക്കും. ഒപ്പം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക കൂടി ലക്ഷ്യം വയ്ക്കുന്നു.

കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് വരും.

ബജറ്റ് മുൻഗണനകൾ: 

1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ.

2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട്. ‍

  • 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്.
  • അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകൾ (സപ്തർഷികൾ മാർഗദർശികൾ): 1. എല്ലാവരെയും ഉൾക്കൊണ്ട് വികസനം, 2. കാർഷിക വികസനം,

3. യുവജനക്ഷേമം

4. സാമ്പത്തിക സ്ഥിരത

5. ലക്ഷ്യം നേടൽ

6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ.

  • വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി.
  • ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമാർജന പദ്ധതി.
  • കുട്ടികൾക്കും കൗമാരക്കാർക്കും ഡിജിറ്റൽ ലൈബ്രറി.
  • 157 പുതിയ നഴ്സിങ് കോളജുകൾ.
  • പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും.
  • റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button