UAELatest NewsNewsInternationalGulf

തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള ഫോൺകോളുകളോട് പ്രതികരിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ

അബുദാബി: തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരുടെ എസ്എംഎസുകളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഡിജിറ്റൽ തട്ടിപ്പുകൾക്കും ഫോൺ തട്ടിപ്പുകൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ നിവാസികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.

Read Also: മുഹമ്മദ് റിയാസ് ഉൾപ്പെടെ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍

മന്ത്രാലയത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്ന അജ്ഞാത വ്യക്തികളിൽ നിന്നുള്ള സംശയാസ്പദമായ സന്ദേശങ്ങളോ ഫോൺ കോളുകളോ ഒടിപിയോ ഉള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. മന്ത്രാലയവും അധികൃതരും ഒരിക്കലും ആളുകളോട് അവരുടെ വിവരങ്ങൾ എസ്എംഎസ് സന്ദേശങ്ങളിലൂടെ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പടാറില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: ഞാൻ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യാറില്ല: വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി ബാല

shortlink

Related Articles

Post Your Comments

Related Articles


Back to top button