ഫേസ്ബുക്കിൽ ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഒന്നാം ഘട്ട പിരിച്ചുവിടൽ നടപടികൾ പൂർത്തീകരിച്ച് മാസങ്ങൾക്കുശേഷം വീണ്ടും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചേക്കുമെന്ന സൂചനയാണ് മാർക്ക് സക്കർബർഗ് നൽകിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് 11,000- ത്തിലധികം തൊഴിലവസരങ്ങൾ മെറ്റ വെട്ടിച്ചുരുക്കിയിരുന്നു.
ഇത്തവണ മാനേജർ വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടികൾ കൂടുതൽ ബാധിക്കാൻ സാധ്യത. അടുത്തിടെ നടന്ന ഇന്റേണൽ മീറ്റിംഗിൽ മാനേജർമാരെ മാനേജ് ചെയ്യുന്ന മാനേജർമാരെ ആവശ്യമുള്ളതായി തോന്നുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ഫേസ്ബുക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. 2022 നവംബറിൽ കമ്പനിയിലെ 13 ശതമാനത്തോളം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തേയും ഏറ്റവും വലുതുമായ പിരിച്ചുവിടലായിരുന്നു. അതേസമയം, ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകൾ കമ്പനി റദ്ദ് ചെയ്തിട്ടുണ്ട്.
Post Your Comments