സംസ്ഥാനത്ത് കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി നീട്ടി. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 28 വരെയാണ് സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നത്. മുൻപ് ജനുവരി 31-ന് അവസാനിക്കുമെന്ന് കെഎസ്എഫ്ഇ അറിയിച്ചിരുന്നു. ഏറെ സുരക്ഷിതവും ആനുകൂല്യവും നൽകുന്ന ചിട്ടിയാണ് ഭദ്രതാ സ്മാർട്ട് ചിട്ടി- 2022. അതേസമയം, ചിട്ടിയിൽ അംഗമാകുന്ന വരെ കാത്തിരിക്കുന്നത് ഒട്ടനവധി സമ്മാനങ്ങളാണ്. സാധാരണക്കാർക്ക് ഏറെ സഹായമാകുന്ന തരത്തിലാണ് കെഎസ്എഫ്ഇ ഓരോ ചിട്ടികളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചിട്ടിയിൽ ചേരുന്ന തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് ഒന്നാം സമ്മാനമായി നൽകുന്നതാണ്. രണ്ടാം സമ്മാനം 70 പേർക്ക് ടാറ്റ ടിഗോർ ഇലക്ട്രിക് കാറുകൾ, മൂന്നാം സമ്മാനം 1,000 പേർക്ക് ഹീറോ ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയാണ് നൽകുന്നത്. ലാഭത്തിന്റെ ഒരു വിഹിതം ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സമ്മാനങ്ങൾ അംഗങ്ങൾക്ക് നൽകുന്നത്. ഏകദേശം 10.5 കോടിയോളം രൂപ വിലയുള്ള സമ്മാനങ്ങളാണ് നൽകുന്നത്.
Also Read: ഇന്ന് നമുക്ക് മുട്ട റോസ്റ്റ് വെച്ചിട്ട് ഒരു നല്ല ടേസ്റ്റി പുട്ട് തയ്യാറാക്കിയാലോ?
Post Your Comments