ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.
അതേസമയം, ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ഒട്ടേറെ പ്രതീക്ഷകൾ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിലൊന്നാണ് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം.
കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.5 കിമി വരുന്ന ഈ ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ഇതിന് വേണ്ടി കണക്കാക്കിയിരുന്ന ചെലവ്.
പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം തുടരുന്ന സാഹചര്യത്തിൽ കെഎംആർഎല്ലിന് മുൻപിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പദ്ധതിക്കുള്ള ഫണ്ടിംഗ് തന്നെയാണ്. ഈ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോ എന്നാണ് ഇനിഅറിയേണ്ടത്.
ഒന്നാം ഘട്ടത്തിലെ രണ്ട് ഫേസുകളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.5 കിമി ആണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ വരുന്നത്. 1957 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ഇതിന് വേണ്ടി കണക്കാക്കിയിരുന്ന ചെലവ്.
പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം തുടരുന്ന സാഹചര്യത്തിൽ കെഎംആർഎല്ലിന് മുൻപിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പദ്ധതിക്കുള്ള ഫണ്ടിംഗ് തന്നെയാണ്. ഈ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് കേരളത്തിന്റെ മനസിലുള്ളത്. മെട്രോ നഗരമെന്ന യാഥാർത്ഥ്യത്തിലേക്ക് കൊച്ചി നഗരം എത്തണമെങ്കിൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി നടക്കണം.
Post Your Comments