തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ സംഭവമായിരുന്നു യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളും കോപ്പിയടിയും. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നായ രമണന്റെ ‘വാഴക്കുല’, ചിന്തയുടെ പ്രബന്ധത്തിലേയ്ക്ക് വന്നപ്പോള്‍ വൈലോപ്പിള്ളിയുടെ വാഴക്കുല എന്നായി. പ്രബന്ധത്തിലെ ചില ഭാഗങ്ങള്‍ കോപ്പിയടിച്ചതാണെന്നും കണ്ടെത്തി. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും, അത് സാന്ദര്‍ഭികമായ പിഴവാണെന്നും ന്യായീകരിച്ച് ചിന്ത രംഗത്ത് എത്തുകയും ചെയ്തു. ഇതിനെ പരിഹസിച്ച് ഇപ്പോള്‍ എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് എത്തുകയും ചെയ്തു.
Read Also: ഭാര്യയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘വീണ്ടുമൊരിക്കല്‍ കൂടി തൊണ്ടി മുതലും ദൃക്‌സാക്ഷിയിലെയും കള്ളന്‍ പ്രസാദിന്റെ ശരീരഭാഷ ലൈവായി കാണാന്‍ കഴിഞ്ഞു. മുമ്പൊരിക്കല്‍ അങ്ങനെ കണ്ടത് കണ്ണൂര്‍ വാഴ്‌സിറ്റി കുഴി കുത്തല്‍ വിവാദ നായിക പ്രിയാ വര്‍ഗ്ഗീസിലായിരുന്നുവെങ്കില്‍ ഇപ്പോഴത് കണ്ടത് ചെന്താരക ‘കുല ‘ യുവജന കമ്മിഷന്‍ തലൈവിയിലാണ്. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടിട്ടും അത് സമ്മതിക്കാതെ താന്‍ കളളനല്ലായെന്ന് സമര്‍ത്ഥിക്കുന്ന ഫഹദിന്റെ അതേ ശരീരഭാഷയുള്ള ആദ്യത്തെ സഖാത്തിയൊന്നുമല്ല ചിന്തയും പ്രിയയും ഒക്കെ’.
‘ഇതിനു മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടും ഏതു വിധേനയും തന്റെ ഭാഗം ക്ലിയര്‍ എന്ന് കാണിക്കാന്‍ മെഴുകി പിടിച്ചു നില്ക്കുന്ന പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരെല്ലാം 916 സഖാത്തികളാണ് എന്നത് തന്നെ. അവരില്‍ ഹൈ പ്രൊഫൈല്‍ സഖാത്തികള്‍ മുതല്‍ ലോക്കല്‍ അന്തം സഖാത്തികള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കുന്ന മാത്രയില്‍ ഇവര്‍ക്ക് ഇറ്റിച്ചു നല്കുന്നുണ്ട് വൃത്തികെട്ട narcissistic attitude..ഒപ്പം ഏത് ഭൂലോക ഉഡായിപ്പ് സിദ്ധാന്തങ്ങളും മണ്ടത്തരങ്ങളും വിളിച്ചുപറഞ്ഞാലും ആഹാ നിലപാട് എന്ന സര്‍ട്ടിപ്പിക്കറ്റ് ഒപ്പിട്ടുകൊടുക്കുന്നതിനൊപ്പം ബുദ്ധിജീവി ഫെല്ലോഷിപ്പും’.
‘കേരളവര്‍മ്മ കോളേജിനു സ്വന്തമായി ഒരു പാക്കേജ് തന്നെയുണ്ട് ഇക്കാര്യത്തില്‍. നവോത്ഥാന – പുരോഗമന – വിപ്ലവ ഭാവി തലമുറയെ മൂശയിലിട്ട് വാര്‍ത്തെടുക്കുന്ന നമ്മളിടമായ കോളേജില്‍ പഠിപ്പിക്കാന്‍ വേണ്ട എലിജിബിലിറ്റി തന്നെ പാര്‍ട്ടി മെമ്പര്‍ഷിപ്പും മുട്ടിലിഴഞ്ഞും ന്യായീകരിക്കാനുള്ള കഴിവും കാണ്ടാമൃഗത്തെ പിന്നിലാക്കുന്ന തൊലിക്കട്ടിയുമാണ്. എങ്ങനെ വീണാലും നാല് കാലില്‍ ലാന്‍ഡ് ചെയ്യാനുള്ള മാര്‍ജ്ജാര ഏക്ഷന്‍ പണ്ട് കവിതാ മോഷണ സമയത്ത് മറ്റൊരു ടീച്ചറില്‍ ലോകം കണ്ടതാണല്ലോ!’
‘കഷ്ടപ്പെട്ടു പഠിച്ചു ഡിഗ്രികള്‍ നേടിയ നേരത്ത് ഈ പാര്‍ട്ടിയില്‍ ഒരു മെമ്പര്‍ഷിപ്പ് എടുത്ത് രണ്ട് സിന്ദാബാദ് വിളിച്ചിരുന്നുവെങ്കില്‍ ഇന്ന് ഏതെങ്കിലും സര്‍വകലാശാലയുടെ വി സി ആയിട്ട് ഇരുന്ന് വള്ളീം പുള്ളീം തെറ്റി കത്തെഴുതി കളിക്കാമായിരുന്നു. പ്രബന്ധത്തിലെ തെറ്റും പകര്‍ത്തിയെഴുത്തും കയ്യോടെ പിടിക്കപ്പെട്ടിട്ടും ഒട്ടും കൂസാത്ത, തെറ്റ് മനുഷ്യ സഹജമാണെന്നും അത് സാന്ദര്‍ഭികമായ പിഴവാണെന്നും പറയുന്ന അവരുടെ ഉളുപ്പില്ലായ്മയുണ്ടല്ലോ അത് വെളിവാക്കുന്നു നമ്മുടെ പിഴച്ച സിസ്റ്റം/.
‘
അതായത് സിന്ദാവാ വിളിച്ചപ്പോള്‍ പാര്‍ട്ടി കുപ്പിപ്പാലായി ഊട്ടിയ ദാറ്റ് സെയിം narcissistic attitude ഉം തലയില്‍ കയറ്റി വച്ച രണ്ട് ചാക്ക് ഈഗോയും ദേഹത്ത് വാരി ചുറ്റിയ ഫേക്ക് പുരോഗമന കം ബുദ്ധിജീവി കപടതയുമൊക്കെ അവരുടെ ശരീരഭാഷയിലുണ്ട്. ഈ കുരുക്കില്‍ നിന്നെല്ലാം ഊരി പോകാന്‍ പാര്‍ട്ടി സഹായിക്കും എന്ന ഹുങ്ക് ആണത്. അതിന് കാരണം ഇവരെ പോലെ പിന്‍വാതില്‍ വഴി നേടിയ അര്‍ഹത ഇല്ലാതെ കള്ള സര്‍ട്ടിഫിക്കറ്റുകളുമായി കടന്നു കൂടിയ പലരും ഇപ്പോഴും അവര്‍ക്കൊപ്പമോ അവര്‍ക്ക് മുകളിലായോ പല വകുപ്പുകളുടെയും കമ്മിഷനുകളുടെയും തലൈവികളായും തലവന്മാരുമായി വിലസുന്നുവെന്ന് അവര്‍ക്കറിയാം . അവരുടെ വിവരങ്ങള്‍ പുറത്തുവരാതെ ഇരിക്കണമെങ്കില്‍ ഇവരെ ഏതു വിധേനയും താങ്ങിയേ പറ്റൂ യു.കെ.ജി സെന്ററിനും സിറ്റപ്പനും അടിമകള്‍ക്കും. ഇത് കേവലം ഒരു ചിന്ത ജെറോം വിഷയം അല്ല. കേരളത്തിലെ ഡോക്ടറല്‍ പ്രബന്ധങ്ങളുടെ നിലവാരത്തിന്റെ വിഷയമാണ് എന്നെങ്കിലും മനസ്സിലാക്കടെ അടിമകളെ!
Post Your Comments