Latest NewsKeralaNews

ആയിഷയുടെ നഗ്ന ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയച്ച് കൊടുക്കും, ഇടപാടുകാരെ കെണിയിലാക്കും: ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം

കോഴിക്കോട്: കോവൂരിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കർണാടക കുടക് സ്വദേശിനി ആയിഷ, വാവാട് സ്വദേശി ഷമീർ, തമിഴ്‌നാട് സ്വദേശി സെൽവൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതായിരുന്നു ഇവരുടെ ബിസിനസ്. പെൺവാണിഭത്തിനായി ഫ്‌ളാറ്റിലെത്തിച്ച രണ്ട് യുവതികളെ അന്വേഷണ സംഘം രക്ഷപ്പെടുത്തി.

നേപ്പാൾ, തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികളെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. വലിയ സംഘത്തിന്റെ ചെറിയ കണ്ണികളാണ് ഇവരെന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. രണ്ട് വർഷത്തിലധികമായി സംഘം ഇവിടെ പെൺവാണിഭം നടത്തി വരുന്നുവെന്നാണ് റിപ്പോർട്ട്. ആയിഷയെ കേന്ദ്രീകരിച്ചായിരുന്നു ബിസിനസ് മുഴുവൻ.

ഫ്‌ളാറ്റിൽ നിന്നും നിരവധി ഗര്ഭനിരോധന ഉറകൾ കണ്ടെടുത്തു. വാട്ട്സാപ്പിലൂടെയായിരുന്നു ഇടപാടുകാരെ ഇവർ വീഴ്ത്തിയിരുന്നത്. ആയിഷയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി, മുഖം മറച്ച് ഇടപാടുകാർക്ക് അയച്ച് നൽകും. ആവശ്യക്കാർ ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടും ബന്ധപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button