ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ വെല്ലാൻ പുതിയ എഐ ടൂൾ വികസിപ്പിച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ടെക്സ്റ്റുകളിൽ നിർദ്ദേശം നൽകിയാൽ അതിൽ നിന്നും സംഗീതം സൃഷ്ടിക്കാൻ കഴിയുന്ന മ്യൂസിക് എൽഎം എന്ന എഐ ടൂളാണ് ഗൂഗിൾ വികസിപ്പിച്ചെടുത്തത്. ടെസ്റ്റിന്റെ നിർദ്ദേശത്തിന് അനുസരിച്ച് ഏത് സംഗീത ശൈലിക്ക് അനുസൃതമായും ഗാനം ചിട്ടപ്പെടുത്താൻ സാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. അതിനാൽ, പല വിഭാഗങ്ങളിലുളള സംഗീതവും ഇവയിൽ ഉൾക്കൊള്ളിക്കുന്നതാണ്. നിലവിൽ, സാമ്പിൾ മാത്രമാണ് വികസിപ്പിച്ചിട്ടുള്ളതെന്നും, പോരായ്മകൾ പരിഹരിച്ച് പൂർണരൂപം ഉടൻ പുറത്തിറക്കുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
മിനിറ്റുകളോളം ദൈർഘ്യമുള്ള സംഗീതം നിർമ്മിക്കാനുള്ള കഴിവാണ് ഇവയുടെ പ്രധാന പ്രത്യേകത. ഓഡിയോ നിലവാരത്തിൽ തന്നെയാണ് ടെസ്റ്റുകളിലെ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചിരിക്കുന്നത്. ടെക്സ്റ്റ് കണ്ടീഷനിംഗ്, വോക്കൽ നിലവാരം എന്നിവ മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യകൾ ഗൂഗിൾ പരീക്ഷിക്കുന്നുണ്ട്. കൂടാതെ, മോഡലിൽ കൂടുതൽ ഗവേഷണം നടത്താനാണ് ഗൂഗിളിന്റെ തീരുമാനം.
Also Read: കേന്ദ്രബജറ്റ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകം: പിണറായി വിജയൻ
Post Your Comments