AlappuzhaKeralaNattuvarthaLatest NewsNews

യു​വ​തി​യെ സ്കൂ​ട്ട​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം : യുവാവ്​ അറസ്റ്റിൽ

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്​ ഏ​ഴാം വാ​ർ​ഡി​ൽ മാ​യി​ത്ത​റ മാ​പ്പി​ള​ക്കു​ള​ത്തി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ഷേ​ക് റോ​യി​യെ​യാ​ണ്​ (22) അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ സ്കൂ​ട്ട​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വാ​വ്​ പൊലീസ് പിടിയിൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്​ ഏ​ഴാം വാ​ർ​ഡി​ൽ മാ​യി​ത്ത​റ മാ​പ്പി​ള​ക്കു​ള​ത്തി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ഷേ​ക് റോ​യി​യെ​യാ​ണ്​ (22) അറസ്റ്റ് ചെയ്തത്. മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ ആണ് പ്രതിയെ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്.

Read Also : ചിന്താ ജെറോമിന്റെ കൊല അപകടകരം, പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണം, എന്നിട്ട് പിഎച്ച്ഡിയും കൊണ്ട് വരണം: പിസി

ജ​നു​വ​രി 25ന്​ ​​വൈ​കീ​ട്ട്​ ഏ​ഴി​നാ​യി​രു​ന്നു കേസിനാസ്​പദമായ സം​ഭ​വം. സു​ഹൃ​ത്തി​ന്റെ ക​ല്യാ​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ മു​ൻ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യോ​ട്​ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി. തുടർന്ന്, വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം യു​വ​തി എ​തി​ർ​ത്ത​തോ​ടെ കൊ​ന്നു​ക​ള​യു​​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നാ​ലെ സ്കൂ​ട്ട​ർ വെ​ട്ടി​ച്ച് യു​വ​തി​യെ താ​ഴെ​യി​ട്ട്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു ഇയാൾ.

മ​ണ്ണ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ പി.​കെ. മോ​ഹി​ത്, പ്രി​ൻ​സി​പ്പ​ൽ സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു, അ​സി. സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ സി​ന്ധു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ന​വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button