പാറശാല: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. പാറശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ വനജകുമാരി(മല്ലിക, 45)യെയാണ് അറസ്റ്റ് ചെയ്തത്. പാറശാല പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ സ്ത്രീയാണ് അറസ്റ്റിലായത്.
കഴിഞ്ഞ പതിനാറിന് രാവിലെ പത്തിന് നെടിയാംകോട്ട് മോഷണം നടത്തിയ ശേഷം ഓട്ടോയില്‍ കയറി ധനുവച്ചപുരത്ത് എത്തി അവിടെന്നൊരു മൊബൈല്‍ ഫോണും 4000 രൂപയും ബാങ്ക് രേഖകളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
മാസങ്ങൾക്കു മുമ്പ് ഉദയംകുളങ്ങരയില്‍ നിന്ന് 35,000 രൂപ, സ്വര്‍ണമാല എന്നിവ മോഷ്ടിച്ചതിന് നിലവില്‍ പാറശാല പൊലീസില്‍ വനജ കുമാരിക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments