രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയിൽ വിമർശനവുമായി നടി ഉർഫി ജാവേദ്. കലയെ എന്തിനാണ് മതത്തിന്റെ പേരിൽ വിഭജിക്കുന്നതെന്നും അവിടെ അഭിനേതാക്കൾ മാത്രമേയുള്ളൂവെന്നും ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘മുസ്ലിം നടന്മാരും, ഹിന്ദു നടന്മാരും. എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരിൽ വിഭജിക്കാനാകുമോ. അവിടെ അഭിനേതാക്കൾ മാത്രമേയുള്ളൂ’ ഉർഫി ജാവേദ് ട്വീറ്റ് ചെയ്തു.
രാജ്യം ഖാന്മാരെ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചിരുന്നു. മാത്രമല്ല പ്രേക്ഷകര്‍ക്ക് മുസ്‍ലിം നടിമാരോട് അഭിനിവേശമുണ്ടെന്നും അതിനാല്‍ രാജ്യത്തിനു മേല്‍ ഫാഷിസവും വെറുപ്പും ആരോപിക്കുന്നത് അന്യായമാണെന്നും കങ്കണ റണാവത്ത് പറഞ്ഞു. ഷാരൂഖ് ഖാൻ നായകനായെത്തിയ പഠാന്‍ ചിത്രത്തിന്റെ വിജയത്തെ കുറിച്ചുള്ള നിര്‍മ്മാതാവ് പ്രിയ ഗുപ്തയുടെ വിശകലനം പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം.
‘പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുകോണിനും ആശംസകള്‍. ഇതില്‍ നിന്ന് വ്യക്തമാകുന്നത്- 1. ഹിന്ദുക്കളും മുസ്‍ലിംകളും ഒരുപോലെ ഷാരൂഖിനെ സ്നേഹിക്കുന്നു 2. ബഹിഷ്കരണ ആഹ്വാനങ്ങള്‍ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു. 3. ഇറോട്ടിക് രംഗങ്ങളും നല്ല സംഗീതവും 4. ഇന്ത്യ മതേതര രാജ്യമാണ്.’ എന്നായിരുന്നു പ്രിയ ഗുപ്തയുടെ ട്വീറ്റ്.
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ഇതിന് മറുപടിയായി, ‘വളരെ നല്ല വിശകലനം. ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ. ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു. കൂടാതെ മുസ്‍ലിം നടിമാരോട് പ്രത്യേക അഭിനിവേശമുണ്ട്. അതിനാല്‍ വെറുപ്പിന്‍റെയും ഫാഷിസത്തിന്‍റെയും പേരുപറഞ്ഞ് രാജ്യത്തെ കുറ്റപ്പെടുത്തുന്നത് അന്യായമാണ്. ഭാരതം പോലൊരു രാജ്യം ലോകത്തില്ല,’ എന്ന് കങ്കണ ട്വീറ്റ് ചെയ്തു.
Post Your Comments