തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), മകൾ സിൽന (19) എന്നിവരെയാണ് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 6.30-ഓടെയായിരുന്നു സംഭവം. സാമ്പത്തിക ബാധ്യതയെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് സൂചന. ഇവരുടെ നില ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Read Also : റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
തൊടുപുഴയിൽ ബേക്കറി നടത്തിയിരുന്ന ആന്റണിയെ അന്വേഷിച്ചെത്തിയവർ ബേക്കറിയിൽ കാണാത്തതിനെത്തുടർന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോൾ വീടിനുള്ളിൽ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post Your Comments