Latest NewsNewsPrathikarana Vedhi

‘ശരീരത്തിന്റെ രാഷ്ട്രീയം’ കണ്ടറിയണം രഹ്ന, മുൻ‌കൂർ ജാമ്യഹർജിയിൽ സംഭവിക്കുന്നത് എന്തെന്ന് ?

രഹ്ന ഫാത്തിമ എന്ന പേരിനൊപ്പം പലപ്പോഴും വിവാദങ്ങളും അങ്ങനെ ചേർന്നു നിന്നു. രഹ്നയും വിവാദങ്ങളും ഇണപിരിയാത്ത ചങ്ങാതികളായി മാറി. ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ് അല്ല കാണിച്ചു കൊണ്ടാണ് രഹ്ന ഒടുവിൽ വിവാദങ്ങൾക്ക് തീ കൊളുത്തിയത്. മക്കളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച് ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രഹ്ന പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ തീ പോലെ പടർന്നു പ്രതിഷേധവും എന്നാൽ ശരീരം തനിക്ക് രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു രഹ്ന തുറന്നടിച്ചു. മലയാളി സമൂഹം സമൂഹ മാധ്യമങ്ങളിലടക്കം ചൂടേറിയ ചർച്ചയ്ക്ക് വഴിവെച്ചു മുൻനിര മാധ്യമങ്ങളിലടക്കം ചർച്ച പിന്നീട് എത്തിനിൽക്കുകയും ചെയ്തു. എന്നാൽ പിന്നീട് സംഭവത്തിന്റെ ഗൗരവം കുറച്ചുകൂടി കനത്തു. രഹ്ന നഗ്നശരീരത്തിൽ മകനെക്കൊണ്ട് ചിത്രം വരപ്പിച്ചത്തിൽ പരാതി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി. അവിടംകൊണ്ടും തീർന്നില്ല തൊട്ടു പിന്നാലെ സൈബർ ഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും രഹ്നയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു. കുട്ടികളുടെ പെയിന്റിങ് സാമഗ്രികളും ലാപ്ടോപ്പും ഫോണുമെല്ലാം അങ്ങനെ പിടിച്ചെടുത്തു.

ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനാകില്ലെന്നായിരുന്നു അപ്പോഴും രഹനയുടെ നിലപാട്. കേസിന്റെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് രഹന തന്നെ മുൻ‌കൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത് . എന്നാൽ ഇപ്പോൾ രഹന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ വിധിപറയാൻ ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. എറണാകുളം തിരുവല്ല സൗത്ത് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപെട്ട് നൽകിയ ഹർജിയാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. നഗ്നത പ്രചരിപ്പിച്ചതിന് ഐ. ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസ്. കേസിന്റെ നിലപരിശോധിയ്ക്കുമ്പോൾ പൊതുവെ ജാമ്യം കിട്ടാവുന്ന കേസാണ് എന്നാൽ പൊതുജന പ്രതിഷേധത്തിന്റെ പേരിൽ ജാമ്യമില്ല വകുപ്പാണ് ചേർത്തിരിക്കുന്നത്.

പക്ഷം ചേരാനും അല്ലാത്ത പക്ഷം മാറി നിന്ന് വിമർശനങ്ങൾ ഉന്നയിക്കാനും എല്ലാവർക്കും അവകാശമുണ്ട് എന്നാൽ രഹ്ന ഫാത്തിമയുടെ വിഷയത്തിൽ സമൂഹത്തിന്റെ വക വിമർശനങ്ങൾ തന്നെയായിരുന്നു കൂടുതലും. അത്കൊണ്ട് തന്നെ കേസിൽ കോടതിയുടെ കാഴ്ചപ്പാടും അത്തരത്തിലാവും. തന്റെ നിലപാടുകളിൽ എതിർപ്പുള്ളവരാണ് പരാതി നൽകിയതെന്ന് രഹന പറയുമ്പോൾ അതിൽ കഴമ്പില്ല. എന്തായാലും കണ്ടറിയണം രഹ്ന, മുൻ‌കൂർ ജാമ്യഹർജിയിൽ സംഭവിക്കുന്നത് എന്തെന്ന് ?പക്ഷെ ഒന്നുണ്ട് ഉദ്ദേശശുദ്ധി മാത്രം കണക്കിലെടുത്താവില്ല ഹർജിയിൽ കോടതിയുടെ തീരുമാനം !

നെജിത ക്ലമന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button