ThiruvananthapuramKeralaNattuvarthaLatest NewsNews

വഴി​യാ​ത്രക്കാര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു : വയോധികൻ അറസ്റ്റിൽ

കൊ​ല്ലം മ​ങ്കാ​ട് ചി​ത​റ വാ​ഴ​വി​ള വീ​ട്ടി​ൽ യ​ഹി​യ (59) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വഴി​യാ​ത്രക്കാര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​യാൾ പൊലീസ് പിടിയിൽ. കൊ​ല്ലം മ​ങ്കാ​ട് ചി​ത​റ വാ​ഴ​വി​ള വീ​ട്ടി​ൽ യ​ഹി​യ (59) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മ്പാ​നൂ​ർ പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടിയത്.

Read Also : ദുബായിൽ ഇനി ഹിന്ദ് സിറ്റിയും: അൽ മിൻഹാദ് പ്രദേശത്തെ പുനർനാമകരണം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ക​ഴി​ഞ്ഞ​ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. ത​മ്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഒ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് പ്ര​തി മുങ്ങു​ക​യാ​യി​രു​ന്നു.

സി​ഐ പ്ര​കാ​ശ്, എ​സ്ഐ സു​ബി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button