തൃശൂര്‍: ചിന്ത ജെറോമിന്റെ പിഎച്ച്.ഡി തിസീസിലെ തെറ്റ് സംബന്ധിച്ച പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ പക്കല്‍ പരാതി എത്തിയിട്ടില്ല. എത്തിയാല്‍ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങള്‍ അനുസരിച്ചാണ് പ്രതികരിക്കുക. രാഷ്ട്രീയക്കാരല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും ഗവര്‍ണര്‍ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.
Read Also: കേന്ദ്ര ബജറ്റ് നാളെ, ഇളവുകള്‍ എന്തിനൊക്കെ എന്നതിനെ കുറിച്ചുളള ആകാംക്ഷയില്‍ രാജ്യം
അതേസമയം, ഗവേഷണ പ്രബന്ധത്തില്‍ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചിന്ത ജെറോം. സാന്ദര്‍ഭികമായ പിഴവാണ് സംഭവിച്ചതെന്നും നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും ചിന്ത ഇടുക്കി ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോ പിഴവ് തിരുത്തും. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍, കോപ്പിയടിച്ചിട്ടില്ല. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് ശരിയല്ല. ചെറിയ തെറ്റിനെ പര്‍വതീകരിച്ച് കാണിക്കുകയാണ് ചെയ്തത്. വ്യക്തി ജീവിതത്തെയും പൊതുജീവിതത്തെയും സ്വാധീനിച്ചവര്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞത്’, ചിന്ത വ്യക്തമാക്കി.
Post Your Comments