
ചണ്ഡീഗഡ്: 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാല്‍ തന്നെ, നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ ലോക്സഭ സീറ്റുകളിലും താമര വിരിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read Also: ഹൗസ്ബോട്ടിന് തീപിടിച്ചു : മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി, ബോട്ട് പൂർണമായും കത്തി നശിച്ചു
നിരവധി മേഖലകളിലെ വികസനത്തിനാണ് എട്ട് വര്‍ഷകാലമായി ഹരിയാന സാക്ഷ്യം വഹിച്ചതെന്നും ക്രമസമാധാനം മെച്ചപ്പെട്ടതായും അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തേേിലറിയതിന് പിന്നാലെ അഴിമതി കുറഞ്ഞതായും സമസ്ത മേഖലയിലും വികസന നേട്ടങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ ഹരിയാനയിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.
സാനിപത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹത്തിന് എത്താന്‍ കഴിയാത്തതിനാല്‍ ഫോണിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.
Post Your Comments