കൊല്ലം: കൊല്ലത്ത് ഹൗസ്ബോട്ടിനു തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
വൈകുന്നേരം അഞ്ചരയോടെ പന്മന കന്നിട്ടക്കടവിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഹൗസ് ബോട്ട് പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Read Also : സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയ: പഴയ നൈറ കറൻസി നോട്ടുകൾ മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ചു
അതേസമയം, വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ഓട്ടുപാറ, അത്താണി മേഖലയിലും കുലുക്കം അനുഭവപ്പെട്ടു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അപകടകാരണവും വ്യക്തമല്ല.
Post Your Comments