കോട്ടയം: ഉഴവൂര്‍ പഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ആണ് ഇക്കാര്യം അറിയിച്ചത്. ഫാമുകളിലെ എല്ലാ പന്നികളെയും ദയാവധം നടത്തി സംസ്കരിച്ചു. മാത്രമല്ല, ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും ദയാവധം നടത്തി.
Read Also : ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന : ഒരാൾ അറസ്റ്റിൽ
രോഗബാധ സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള പന്നിമാംസം വിതരണം, ഇവ വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ച് ഉത്തരവായി. ഇവിടെ നിന്ന് പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍ നിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും ഉത്തരവായിട്ടുണ്ട്.
കരൂര്‍, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂര്‍, രാമപുരം, മുളക്കുളം, കടപ്ലാമറ്റം, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകൾ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്നു.
Post Your Comments